Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Distribution System

ലോ​ക ഭ​ക്ഷ്യ​ദി​നം ഇ​നി സി​വി​ൽ സ​പ്ലൈ​സ് ദി​ന​മാ​യും ആ​ച​രി​ക്കും

 തി​രു​വ​ന​ന്ത​പു​രം: ലോ​ക ഭ​ക്ഷ്യ​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 16 സി​വി​ൽ സ​പ്ലൈ​സ് ദി​ന​മാ​യും ആ​ച​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്. എ​ല്ലാ വ​ർ​ഷ​വും ഒ​ക്ടോ​ബ​ർ 16 ലോ​ക ഭ​ക്ഷ്യ​ദി​നം സി​വി​ൽ സ​പ്ലൈ​സ് ദി​ന​മാ​യി ആ​ച​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ​ഴു​ത​ക്കാ​ട് മൗ​ണ്ട് കാ​ർ​മ​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന ലോ​ക ഭ​ക്ഷ്യ​ദി​നം–​സി​വി​ൽ സ​പ്ലൈ​സ് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ സി.​പി.​ജോ​ൺ, കെ.​മു​ര​ളീ​ധ​ര​ൻ, മേ​യ​ർ വി.​വി. രാ​ജേ​ഷ്, ഡോ. ​ശ​ശി ത​രൂ​ർ എം​പി, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ രാ​ഖി ര​വി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. പൊ​തു​വി​ത​ര​ണ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

സ​പ്ലൈ​കോ​യു​ടെ യു​എ​ൻ-​എ​സ്ഡി​ജി പ​ഠ​ന റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും. ഭ​ക്ഷ്യ​സു​ര​ക്ഷ​യും പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​വും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നൊ​പ്പം വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ദി​നാ​ച​ര​ണം ല​ക്ഷ്യ​മി​ടു​ന്നു.

Latest News

Corehub Up